കഹാനി എഴുതിയ " അവൾ " എന്ന ചെറുകഥ

  കഥ   :അവൾ 




ഞാൻ അവളെ വീണ്ടും കണ്ടു..... കുറെ നാളുകൾക്കു ശേഷം വീണ്ടും കാലം അവളെ എനിക്ക് കാട്ടി തന്നു.... മുൻപ് ഉള്ള പോലെ സന്തോഷവും ചിരിയും ഒന്നും ഞാൻ ആ മുഖത്തു കണ്ടില്ല... അവൾ ഒരുപാട് മാറി ഇരിക്കുന്നു.ആർക്കോ വേണ്ടി ചിരിക്കാൻ  ശ്രേമിക്കുന്നു എന്ന് ആ മുഖത്തു നിന്ന് വെക്തമായി അറിയാൻ പറ്റുന്നുണ്ട്.

        എന്നെ കണ്ടിട്ടും  ആ കണ്ണുകളിൽ പഴയ തിളക്കം  കണ്ടിരുന്നില്ല  പകരം ആ കണ്ണുകളിൽ ഞാൻ കണ്ടത്നിരാശ ആയിരുന്നു.

"ഹായ് സുഗാണോ ,പിന്നെ എന്തൊക്കെ ഇണ്ട് വിശേഷം 😇"

"ഹാ സുഖം"

മ്മ് "

"ഒറ്റക്ക് ആണോ വന്നത് കൂടെ ആരും ഇല്ലേ "

"ഇല്ല ഒറ്റക്ക് ആ വന്നത് "

അപ്പോഴാണ് ഞാൻ ശ്രെദ്ധിക്കുനത് അവൾ പ്രെഗ്നന്റ് ആണ്

"ക്യാരിയിങ് ആണ് അല്ലെ ചെക്ക് അപ്പ്‌ ഇന് വന്നത് ആണോ? "

"ഹാ "

"ഹസ്ബൻഡ് വന്നില്ലേ?"

" ഇല്ല "

"അത് എന്ത് "

"ഒരിക്കലും തിരിച്ചു വരാൻ കഴിയാത്ത അത്രയും ദുരത്തേക് പോയി ഇനി ഒരു തിരിച്ചു വരവ് ഇല്ല "

"എന്ത് "

"ഹാ ഒരു ആക്‌സിഡന്റിൽ എന്നെ കുട്ടാതെ അങ്ങ് പോയി.... ഒരു മാസം ആയി "

"ഇത്രയും പറഞ്ഞു തളർന്നു തറയിൽ ഇരുന്നു "

       എന്ത് പറയണം എന്ന് അറിയാതെ ഞാൻ അവിടെ നിന്ന് പോയി. കുറച്ചു സമയം കഴിഞ്ഞു എങനെ ഒക്കെ ബുദ്ധിമുട്ട് സഹിച്ചു അവൾ അവിടെ നിന്ന് എഴുന്നേൽറ്റ് സഹായിക്കാൻ ചെന്ന എന്നോട് വേണ്ട എന്നു പറഞ്ഞു. മുൻപ് ഒരു കുഞ്ഞു മുറിവ് ഉണ്ടായാൽ പോലും സഹിക്കാൻ പറ്റാത്തവൾ ആയിരുന്നു എന്നാൽ ഇന്ന് 🙃.

"ഡോ താൻ ഓക്കേ ആണോ "

"ഹാ, എന്ന ശരി ഞാൻ പോണു "

"ഞാൻ ഡ്രോപ്പ് ചെയ്യാം ഈ ഒരു അവസ്ഥയിൽ എങനെ ഒറ്റക്കു പോണെ "

"ഞാൻ എന്നും ഇങ്ങനാ വരുന്നതും പോണതും നോ താങ്ക്സ് ഞാൻ പൊയ്ക്കോളാം "

         എന്ന് പറഞ്ഞു അവൾ നടന്നു, കുറച്ചു നടന്നതും ബോധം മറഞ്ഞു  തറയിൽ വിഴുന്ന അവളെ ആണ് ഞാൻ കണ്ടത്. ഓടി അവളുടെ അടുത്തേക് ചെന്നു അപ്പോഴേക്കും ആളുകൾ ഓടി കൂടി ബോധം തിരിച്ചു കിട്ടാൻ ആയി ഞാൻ ശ്രെമിച്ചു കൊണ്ട് ഇരികാവേ ആരോ പറയുന്നത് കേട്ടു ഇത്ര ചെറുപ്രായത്തിൽ തന്നെ ഒറ്റക്ക് ആയി പോയി.ഈ കൊച്ചിന്റെ കാര്യം വളരെ കഷ്ടം തന്നെ പോരാത്തതിന്  ഗർഭിണിയും സ്വന്തം അച്ഛനും അമ്മക്ക് പോലും വേണ്ടയോ എന്തോ മരണം കഴിഞ്ഞിട്ട് ഏതാണ്ട് ഒരു മാസത്തോളം ആയി എന്നിട്ട് ഇതിനെ തിരക്കി ആരും വന്നില്ല...... ഏതോ വലിയ വീട്ടിലെ കുട്ടി ആണ് എന്നു ആരോ പറഞ്ഞു കേട്ടിട്ട് ഇണ്ട് ഹാ ഇത്ര ഉള്ളു മനുഷ്യർ എത്രയൊക്കെ പണം ഉണ്ടായാൽ എന്താ അതൊക്കെ അനുഭവിക്കാൻ യോഗം കൂടി വേണം.

       അപ്പോഴേക്കും അവൾക് ബോധം വന്നു ഇരുന്നു

" താൻ ഈ ഒരു അവസ്ഥയിൽ ഒറ്റക്ക് പോണ്ട ഞാൻ കൊണ്ട് ആകാം "

      വേണ്ട എന്ന് പറയണം എന്നു അവൾക് ഉണ്ടായിരുന്നു  പക്ഷെ ഈ ഒരു അവസ്ഥയിൽ എങനെ വീട് എത്തും എന്ന് ആലോചിച്ചു ഇല്ല തന്നെ കൊണ്ട് കഴിയില്ല.

  ഹാ പോകാം നമുക്ക് എന്നു പറഞ്ഞു അവന്റെ കൂടെ അവൾ കാറിൽ കയറി അവൾ അഡ്രസ് പറഞ്ഞു കൊടുത്തു അങ്ങനെ യാത്ര ആരംഭിച്ചു കുറച്ചു കഴിഞ്ഞതും അവൾ ഉറക്കത്തിലേകു വീണു.

           പക്ഷെ അവന്റെ മനസിൽ ഹോസ്പിറ്റലിൽ വെച്ച് ആ സ്ത്രീ പറഞ്ഞ വാക്കുകൾ ആയിരുന്നു മനസിൽ ഇത്രയും നാൾ ആയിട്ടുപോലും അവളെ തിരക്കി ആരും വന്നില്ല എന്നോ സ്വന്തം മോളെ അത്രക് ജീവൻ ആയിരുന്ന അവർക്ക് ഇന്ന് അവൾ ബാധ്യത ആണോ വിശ്വസിക്കാൻ കഴിയുനില്ല ആ സ്നേഹം മൂലം ആണല്ലോ എനിക്ക് അവളെ നഷ്ടം ആയത്. ഇല്ല ഒരിക്കലും  അവർക്ക് അവളെ കളയാൻ പറ്റില്ല......

          എന്തൊക്കെ സംഭവിച്ചിട്ടു ഉണ്ട് അല്ലകിൽ അവൾ ഒരിക്കലും ഈ ഒരു അവസ്ഥയിൽ വരില്ല അത് ഉറപ്പ് ആണ്.   കണ്ടു പിടിക്കണം ആ പഴയ അവളിലേക്കു എനിക്ക് അവളെ തിരിച്ചു അയക്കണം എന്നാല് കഴിയും വിധം.കുറച്ചു സമയങ്ങൾക് ഉള്ളിൽ വീടിനു മുമ്പിൽ എത്തി ഇരുന്നു

"ഡോ വീട് എത്തിയാടോ " എന്ന് പറഞ്ഞതും അവൾ എണിറ്റു

ഡോർ തുറന്നു അവളെ കാറിൽ നിന്ന് ഇറങ്ങൻ സഹായിക്കണം എന്ന് കരുതി നോക്കിയതും അവൾ കാറിൽ നിന്ന് ഇറങ്ങി ഡോർ തുറക്കുക ആയിരുന്നു.

  അതെ പഴയ എന്റെ അവളിൽ നിന്ന്  ഒരുപാട് മാറി ഇരിക്കുന്നു. കാറിൽ നിന്ന് ഇറങ്ങണോ വേണ്ടേ എന്ന് ആലോചിച്ചു കാരണം അവൾ പഴയപോലെ എന്റെ അല്ല പക്ഷെ ഈ ഒരു അവസ്ഥയിൽ അവളെ തനിച്ചു ആക്കി പോകാനും എനിക്ക് ആക്കുമായിരുന്നില്ല . ഒന്നുമില്ലെകിലും ഒരുപാട് നാൾ എന്റെ ആരൊക്കെ ആയിരുന്നവ ആയിരുന്നാലോ.

കാറിൽ നിന്ന് ഇറങ്ങി വീടിന്റെ ഉമ്മറത്ത് കയറിയതും ഒരു ദയനീയമായ ചിരിയോടെ പറഞ്ഞു താങ്ക്സ് .   ആ ചിരി കണ്ടതും എന്റെ കണ്ണുകൾ നിറയാൻ തുടങ്ങി...... ഇങ്ങനെ അല്ലായിരുന്നു അവളുടെ ചിരി കാണാൻ അന്നൊക്കെ അവളുടെ ചിരി ഹൃദയത്തിൽ നിന്ന് വന്ന സന്തോഷങ്ങൾ ആയിരുന്നു എന്നാൽ ഇന്ന് ആ ഹൃദയത്തിൽ എന്തൊക്കെ മാറ്റങ്ങൾ സംഭവിച്ചത് കൊണ്ട് ആവും ഇപ്പൊ അവൾ ചിരിച്ചപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞത്. അവൾ അറിയാതെ ഞാൻ കണ്ണുകൾ തുടച്ചു . ചോദിക്കണം എന്ന് ഇണ്ടായിരുന്നു എന്താടി നിനക്ക് പറ്റിയത് എന്ത് കോലാടി ഇപ്പൊ കാണാൻ.  ഇങ്ങനെ ആണോ നിന്നെ നോക്കാം എന്ന് നിന്റെ അച്ചനും അമ്മയും പറഞ്ഞത് . എന്നിട്ട് അവരൊക്കെ എവിടെ ? നീ ഇപ്പൊ എന്താ ഇവിടെ ഒറ്റക്ക്? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ എന്റെ മനസിലൂടെ കടന്നു പോയി. പെട്ടെന്ന് ഞാൻ നോക്കിയതും ഒരു ഗ്ലാസ്‌ വെള്ളവും ആയി വരുന്ന അവളെ ആണ് ഞാൻ കണ്ടത്

"ചായപ്പൊടി ഇല്ല ഇല്ലേൽ ചായ തരാമായിരുന്നു "

"സാരില്ല എനിക്ക് വെള്ളം മതി "    ഇതു ഒക്കെ പറയുമ്പോഴും മനസ്സിൽ അവളെ കെട്ടിപിടിച്ചിട്ടു പറയണം എന്ന് ഉണ്ടായിരുന്നു നിനക്ക് ആരും ഇല്ലങ്കിലും ഞാൻ ഉണ്ട് എന്ന് പക്ഷെ എനിക്ക് കഴിഞ്ഞിരുന്നില്ല

 ഇറങ്ങൻ പോകുവാ എന്ന് പറഞ്ഞിട്ടും ഹാ എന്ന് അല്ലാതെ ഒരു അക്ഷരം പറയാതെ അവിടെ നിന്ന അവളെ കണ്ടതും ഹൃദയം പിടയുന്ന പോലെ തോന്നി അവസാനം അവൾ ആയിട്ടു ഒന്നും പറയാൻ തയാർ അല്ലാത്തത് കൊണ്ട് ഞാൻ ചോദിച്ചു

"അച്ഛൻ അമ്മ ചേട്ടൻ അവരൊക്കെ എവിടെ "

കുറച്ചു നേരത്തെ മൗനത്തിനു ശേഷം പറഞ്ഞു "അവർ രണ്ടുപേരും പോയി "

"അപ്പൊ ചേട്ടൻ ഓ "

ചേട്ടന് വേണ്ടത് എന്റെ സ്വത്തുകളും അവഗഷങ്ങളും മാത്രം ആയിരുന്നു അത് കൊണ്ട് ഞാൻ കൊടുത്തു കാരണം എന്റെ കൂടെ പിറപ്പ് അല്ലെ. അങ്ങനെ അതൊക്കെ കൊണ്ട് ചേട്ടൻ പോയി ഇപ്പൊ എവിടെ അന്ന് അറിയില്ല കൊടുബത്തോടപ്പം സന്തോഷം ആയിട്ട് ഇരുന്ന മതി എവിടെ ആയിരുന്നാലും. അങ്ങനെ ഞാൻ ഇവിടെ എത്തി ഈ വീട് ആയിരുന്നു ഞങ്ങളെ കൊച്ചു സമ്പാദ്യം  അച്ഛനും  അമ്മയും  പോയതോടു കൂടി ഞാൻ ആരും ഇല്ലാത്തവൾ ആയി .   അതിൽ നിന്ന് ഒക്കെ എന്നെ മുന്നോട്ട് കൊണ്ട് വന്നവനും ഇന്ന്അച്ഛന്റെയും അമ്മയുടെയും കൂടെയാണ്. അവരൊക്കെ അവിടെ ഒരുമിച്ചും ഞാൻ ഇവിടെ തനിച്ചും.  

ഇത്രയും പറഞ്ഞു തളർന്നു അവൾ അവിടെ ഇരുന്നു ഇതൊക്കെ കേട്ട് ഞാൻ മരവിച്ചു പോയിരുന്നു കാരണം അവൾ എങനെ ജീവിച്ചത് എന്ന് മറ്റാരേക്കാളും അറിയാവുന്നത്എനിക്കാണ് . എന്നാൽ ഇന്ന് അവൾ ഇവിടെ ഒറ്റക്ക്.......

           അവസാനം ഞാൻ അവളോട്‌ ചോദിച്ചു ഡോ വരുന്നോ എന്ന് അല്ല ഡോ വാഡോ ഞാൻ കൊണ്ട് പോകാം എനിക്ക് കഴിയില്ല തന്നെ ഈ ഒരു അവസ്ഥയിൽ ഒറ്റക്ക് ആക്കി പോകൻ..... പ്ലീസ് ഡോ നമുക്ക് ജീവിക്കം പണ്ട് നമ്മൾ ആഗ്രഹിച്ച പോലെ നല്ല സന്തോഷത്തോടെ . കുറച്ചു സമയത്തെ മൗനത്തെ ഇല്ലാതാക്കി കൊണ്ട് അവൾ പറഞ്ഞു

          തനിക് അറിയാല്ലോ കല്യാണം കഴിച്ചത് പോലും എനിക്ക് ഇഷ്ടം ഇല്ലാതെയാണ് ഒരുമിച്ച് ഒരു ജീവിതം ജീവിച്ചു തീർക്കാൻ എനിക്ക് പറ്റും എന്ന് ഞാൻ കരുതിയിരുന്നില്ല  പക്ഷെ അവിടെ എന്നെ തോൽപ്പിച്ചത് ഒരു സാതുവായ മനുഷ്യന്റെ സ്നേഹം ആയിരുന്നു കല്യാണം കഴിഞ്ഞു ആദ്യ നാളുകളിൽ ഞാൻ കാണിച്ച അകൽച്ചകൾ ഓക്കേ കണ്ടില്ല എന്ന് നടിച്ചു എന്നെ വീണ്ടും വീണ്ടും സ്നേഹിച്ച ആ മനുഷ്യൻ. ബന്ധങ്ങളുടെ വില മനസിലാക്കി തന്നു, സ്നേഹിച്ച വ്യക്തിയെ ജീവിതത്തിലേക്കു തരാതെ മറ്റൊരു വ്യക്തിയെ തന്നത് കൊണ്ട് അച്ഛന്റെ അടുത്തും അമ്മേടെ അടുത്തും വാശി ആയിരുന്നു എന്നാൽ ആ വാശികൾ ഓക്കേ സ്നേഹം കൊണ്ട് മുടി എന്നിൽ നിന്ന് ഇല്ലാതെ ആക്കിയവൻ അവസാനം ആ സ്നേഹത്തിനു മുന്നിൽ ഞാൻ തോറ്റു അല്ല തോറ്റു കൊടുക്കേണ്ടി വന്നു  ഒരു സാധുവായ  മനുഷ്യന്റെ നിഷ്കളങ്കവുംആത്മാർത്താവുമായ   സ്നേഹത്തിനു മുന്നിൽ. അങ്ങനെ ജീവിതം മുന്നോട്ടു പോകവേ അച്ഛന്റെയും അമ്മയുടെയും വിയോഗത്തിൽ തളർന്നു ആരുമില്ലാത്തവൾ എന്ന് സ്വയം വിശ്വസിച്ചപ്പോൾ എന്നിക്ക് എല്ലാമായവൻ അങ്ങനെ അങ്ങനെ ഞാൻ തോറ്റു കൊണ്ടേ ഇരുന്നു ആ സ്നേഹത്തിന് മുന്നിൽ അവസാനം വീണ്ടും  തോൽപിച്ചു എന്നെ ഒറ്റക്ക് ആക്കി കൊണ്ട്............ കഴിയില്ല എനിക്ക് കൂടെ വരാൻ ആ  സ്നേഹത്തിന്റെ ഓർമ്മങ്ങളിൽ ഞാൻ ജീവിക്കും എന്റെ കുഞ്ഞിനോടൊപ്പo മറ്റാരേക്കാളും ഞാൻ ഇന്ന് സ്നേഹിക്കുന്നത് ആ മനുഷ്യനെ ആണ്. ഇത്രയും പറഞ്ഞു അവൾ വീടിന്റെ ഉള്ളിലേക്കു കയറി വാതിൽ അടച്ചു............

   അതെ അവൾ പറഞ്ഞതും ശരിയാണ് ഒരിക്കലും ആർക്കും തന്ന സ്നേഹം മറക്കാൻ കഴിയില്ല.... അതുകൊണ്ട് ആണ് ഞാൻ എപ്പോഴും അവൾ തന്ന സ്നേഹത്തിന്റെ ഓർമകളിൽ ജീവിക്കുന്നത് 

*******

എഴുതിയത്  : കഹാനി


അഭിപ്രായങ്ങള്‍